കോവിഡ് കണക്കുതേടി കോടതി; ബിഹാറിൽ കുതിച്ച് മരണസംഖ്യ – 5500ൽ നിന്ന് 9429

INDIA-HEALTH-VIRUS
ഫയല്‍ ചിത്രം
SHARE

പട്ന∙ ഹൈക്കോടതി കണക്കു ചോദിച്ചപ്പോൾ ബിഹാറിലെ കോവിഡ് മരണസംഖ്യ കുതിച്ചുയർന്നു. ബക്സർ ജില്ലയിലെ കോവിഡ് മരണസംഖ്യയിലെ ക്രമക്കേട് ശ്രദ്ധയിൽപെട്ട ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു സംസ്ഥാന ആരോഗ്യ വകുപ്പു സംസ്ഥാന വ്യാപകമായി നടത്തിയ പുനഃപരിശോധനയിൽ യഥാർഥ മരണസംഖ്യയിൽ 70 ശതമാനത്തിലധികം വർധന കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വരെയുള്ള കോവിഡ് മരണസംഖ്യ 5500 എന്നു രേഖപ്പെടുത്തിയിരുന്ന ആരോഗ്യ വകുപ്പ് മരണസംഖ്യ 9429 എന്നു തിരുത്തി. കഴിഞ്ഞ മൂന്നാഴ്ചയായി ആരോഗ്യ വകുപ്പ് മരണ വിവരങ്ങൾ പുനഃപരിശോധിച്ച ശേഷമാണു പുതിയ കണക്കു പുറത്തുവിട്ടത്.

സ്വകാര്യ ആശുപത്രികളിലും വീടുകളിൽ മരിച്ച കോവിഡ് രോഗികളുടെ എണ്ണം നേരത്തേ കണക്കിൽപെടുത്തിയിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കോവിഡ് ഭേദമായതിനു ശേഷമുണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുണ്ടായ മരണങ്ങളും കണക്കിൽ ചേർത്തിട്ടുണ്ട്.

English Summary: Bihar's Covid-19 death toll shoots up after recount ordered by high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA