ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം; കലക്ടർക്ക് നിർദേശം നൽകി ഹൈക്കോടതി

kerala-high-court
SHARE

കൊച്ചി∙ ലോക്ഡൗൺ കഴിയുന്നതു വരെ ലക്ഷദ്വീപിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പു വരുത്താൻ കലക്ടർക്ക് ഹൈക്കോടതി നിർദേശം. കൂലിപ്പണി ചെയ്തു ജീവിക്കുന്ന 80% ലക്ഷദ്വീപ് നിവാസികൾക്കു ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നു കാണിച്ച് അമിനി ദ്വീപ് സ്വദേശി കെ.കെ. നാസിഹ് നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. അതേസമയം ദ്വീപുകളിൽ ഭക്ഷ്യക്ഷാമം ഇല്ലെന്നാണ് അഡ്മിനിസ്ട്രേറ്റർ കോടതിയെ അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ പിഎംകെജിവൈ പ്രകാരം അരി വിതരണം ചെയ്യുന്നുണ്ട് എന്നും അറിയിച്ചു. 

ദ്വീപിൽ അരിക്കു പുറമെ മറ്റ് എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണു വിതരണം ചെയ്യുന്നത് എന്നതിന്റെ വിവരങ്ങൾ രേഖാമൂലം അറിയിക്കണമെന്നു കോടതി നിർദേശം നൽകി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. 

English Summary: High Court on food kit distribution in Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA