ADVERTISEMENT

ന്യൂഡൽഹി∙ വയനാട് മുട്ടില്‍ മരംമുറിയില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ റിപ്പോര്‍ട്ട് തേടി. പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും ആവശ്യപ്പെട്ടു.

മരംമുറിയില്‍ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പ്രകാശ് ജാവഡേക്കറെ സന്ദർശിച്ചിരുന്നു. മാഫിയകളെ സഹായിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് മുരളീധരന്‍ പ്രകാശ് ജാവഡേക്കറെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

English Summary: Prakash Javadekar seeks report on Muttil Rosewood Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com