ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ കോവിഡ് വാക്‌സിനേഷന്‍ അതിവേഗത്തിലാക്കേണ്ടത് നിര്‍ണായകമാണെന്നു ധനമന്ത്രാലയം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍നിന്നു കരകയറുകയും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ വരുംദിവസങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നിക്ഷേപപരിപാടികള്‍ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മേയ് ആദ്യം 24.9 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക്് ജൂണ്‍ രണ്ട് ആയതോടെ 3.6 ശതമാനമായി കുറഞ്ഞിരുന്നു.

English Summary: Quickening Vaccine Coverage Must For Growth Momentum: Finance Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com