ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കണമെന്നും ഇന്റർനെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവർക്കും ജീവൻ നിലനിർത്താനുള്ള അവകാശമുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ആധുനിക സാങ്കേതിക വിദ്യയും സ്മാർട് ഫോൺ ഉപയോഗവും പരിചയമില്ലാത്ത ഗ്രാമ നിവാസികൾക്കും വാക്സീൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണു കോൺഗ്രസ്. കോവിഡ് വാക്സീൻ സ്വീകരിക്കാൻ കോവിൻ പോർട്ടൽ റജിസ്ട്രേഷൻ നിർബന്ധമാക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

‘ഓൺലൈൻ റജിസ്ട്രേഷൻ കൊണ്ടു മാത്രം കാര്യമില്ല. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്ന എല്ലാവർക്കും വാക്സീൻ ലഭിക്കാനുള്ള നടപടികൾ വേണം. ഇന്റർനെറ്റ് ഉപയോഗിക്കാത്ത ആളുകൾക്കും ജീവൻ നിലനിർത്താൻ അവകാശമുണ്ട്–’ രാഹുൽ‌ ട്വീറ്റ് ചെയ്തു.

English Summary: Right to life also for those without internet, provide walk-in vaccines for all: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com