25 ലക്ഷത്തോളം കോഴ നൽകി; 56 കുറ്റി മരം മുറിച്ചു: തുറന്നുപറഞ്ഞ് മുട്ടിൽ കേസ് മുഖ്യപ്രതി

SHARE

തൃശൂർ∙ വയനാട്ടിൽ മുട്ടിൽ മേഖലയില്‍നിന്ന് മരം മുറിച്ചത് നിയമാനുസൃതമായാണെന്ന് അവകാശപ്പെട്ട് മുഖ്യപ്രതിയും വ്യവസായിയുമായ റോജി അഗസ്റ്റിൻ. ആവശ്യമായ രേഖകൾ നൽകിയിരുന്നു. ഒരു നിയമവും ലംഘിച്ചിട്ടില്ല. മുറിച്ച് 20 ദിവസം കഴിഞ്ഞാണ് മരം കയറ്റിക്കൊണ്ട് പോയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയാണ് കേസെടുത്തത്. വനത്തില്‍നിന്ന് മരം മുറിച്ചെന്നാണ് കേസെടുത്തതെന്നും റോജി. ഡിപ്പോ ലൈസൻസ് ഉപയോഗിച്ച് പെരുമ്പാവൂരിലേക്കാണ് മരം എത്തിച്ചതെന്നും റോജി മനോരമ ന്യൂസിനോട് പറഞ്ഞു. 

മുട്ടിലിൽ മരം മുറിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായും റോജി വെളിപ്പെടുത്തി. ഡിഎഫ്ഒയ്ക്ക് പത്തുലക്ഷവും റേഞ്ച് ഓഫിസര്‍ക്ക് അഞ്ചുലക്ഷവും നല്‍കി. വനം ഓഫിസ് സ്റ്റാഫിനും പണം നല്‍കി. ഇവരാരും തന്റെ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നു റോജി പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ല. 

സ്വന്തം പറമ്പിലെ 14 കുറ്റിയടക്കം 56 കുറ്റി മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണു മുറിച്ചത്. വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറയുന്നു. മരം മുറിച്ചതിൽ അനുമതി തേടി വയനാട് ഡിഎഫ്ഒയോട് സംസാരിക്കുന്ന ഫോൺ സംഭാഷണവും പ്രതി റോജി പുറത്തുവിട്ടു. നിങ്ങൾ എന്ത് വിവരമില്ലാത്ത മനുഷ്യനാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറിനോട് റോജി ചോദിക്കുന്നുണ്ട്. രാജിവച്ച് കൂടേയെന്നും ഒളിച്ചു നടക്കാതെ തന്റെ ഓഫിസിലുള്ള രേഖ നൽകാൻ തയാറാകണമെന്നും റോജി ആവശ്യപ്പെടുന്നുണ്ട്. ഡിഎഫ്ഒയ്ക്ക് പണം നൽകിയതായും ഫോൺ സംഭാഷണത്തിൽ പറയുന്നു. 

English Summary: Roji Augustine on Muttil tree felling controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA