‘മുരളീധരന്റെയും സുരേന്ദ്രന്റെയും സ്വത്തുക്കളെക്കുറിച്ച് ഇഡി അന്വേഷിക്കണം’

V-Muraleedharan-K-Surendran-Saleem-Madavoor
വി.മുരളീധരൻ, കെ.സുരേന്ദ്രൻ, സലീം മടവൂർ
SHARE

കോഴിക്കോട്∙ കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയാറാവണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ (എൽവൈജെഡി) ദേശീയ പ്രസിഡന്റ് സലീം മടവൂർ.

ബിജെപി ഉന്നതരുമായി അടുപ്പമുള്ള ഹോട്ടൽ, റിയൽ എസ്‌റ്റേറ്റ്, ജ്വല്ലറി മേഖലയിൽ നിക്ഷേപമുളള കാഞ്ഞങ്ങാട്ടെ ഒരു വ്യക്തിയുടെ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് വൻതോതിൽ അനധികൃത നിക്ഷേപം നടന്നിട്ടുണ്ട്. ചില ഉന്നത ബിജെപി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നത് ഈ സ്ഥാപനം കേന്ദ്രീകരിച്ചാണ്.

വ്യവസായിയായ ധർമരാജൻ കൊണ്ടുവന്ന പണത്തിന്റെ സ്രോതസ് ഇഡി അന്വേഷിക്കണം. മൂന്നരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടതായി വാർത്ത വന്നതോടെ ബിജെപിക്കു വേണ്ടി വാദി ചമഞ്ഞ ധർമരാജനും കൊള്ളക്കാരും തമ്മിൽ ബിജെപി തൃശൂർ ജില്ലാ കമ്മറ്റി ഓഫിസ് കേന്ദ്രീകരിച്ച് ഒത്തുതീർപ്പുണ്ടാക്കിയിട്ടുണ്ടെന്നും സലീം മടവൂർ പറഞ്ഞു.

ഇതുപ്രകാരം ഒന്നരക്കോടി രൂപ പ്രതികൾ എടുക്കുകയും രണ്ട് കോടി ബിജെപിക്ക് തിരികെ നൽകുകയും ചെയ്തു. അതുകൊണ്ടാണ് പൊലീസിന് പ്രതികളിൽനിന്ന് ഒന്നരക്കോടി രൂപ മാത്രം ലഭിച്ചത്. അവശേഷിക്കുന്ന രണ്ട് കോടി ലഭിക്കണമെങ്കിൽ ധർമരാജനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. പാലക്കാട് ജില്ലയിലേക്ക് കൊടുത്തുവിട്ട 4 കോടിയും കൊള്ളയടിക്കപ്പെട്ട ശേഷം വീതം വച്ച് ഒത്തുതീർപ്പുണ്ടാക്കിയതാണ്.

പ്രതി പട്ടിക പുറത്തു വരുന്നതിനുമുൻപേ കേസിലെ പ്രതികളുമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. ഇതു തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ്. ഇയാൾക്കെതിരെ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം.

ബിജെപിയുടെ ടി.ജി.മോഹൻ ദാസിന്റെ ശബ്ദ സന്ദേശം കള്ളപ്പണ ഇടപാടിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നു. രാജ്യദ്രോഹക്കുറ്റം നടത്തിയ നേതാക്കളെ പുറത്താക്കി ബിജെപിയെ ശുദ്ധീകരിക്കുന്നതിനു പകരം കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് നേതാക്കൾ ഗ്രൂപ്പ് മറന്ന് മത്സരിക്കുന്നത്.

മഞ്ചേശ്വരത്ത് സുന്ദര ഉയർത്തിയ ആരോപണവും പ്രസീത അഴീക്കോട് ഉന്നയിച്ച ആരോപണവും തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണം. ബിജെപി ഇപ്പോൾ സ്ഥാനാർഥികളെയും പാർട്ടികളെയും വിലയ്ക്കെടുക്കുകയാണ്. ലക്ഷദ്വീപിൽ ജനവിരുദ്ധ നിയമങ്ങൾ അടിച്ചേൽപിക്കുന്നതിന് സമാന്തരമായി രാജ്യവ്യാപകമായി ആർഎസ്എസ് പ്രവർത്തകർ സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയാണെന്നും സലീം മടവൂർ പറഞ്ഞു.

English Summary: Saleem Madavoor on kodakara hawala case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA