‘ബംഗാൾ മോഡൽ’ നടപ്പാക്കാൻ പിണറായിക്ക് മോഹം; മാഫിയകൾക്ക് സഹായം: മുരളീധരൻ

V Muraleedharan Photo: @MOS_MEA / Twitter
വി.മുരളീധരൻ ചിത്രം: @MOS_MEA / Twitter
SHARE

കോഴിക്കോട് ∙ കേരളത്തിൽ ‘ബംഗാൾ മോഡൽ’ നടപ്പാക്കാനുള്ള മോഹമാണു മുഖ്യമന്ത്രി പിണറായി വിജയനെ നയിക്കുന്നതെന്നും തനിക്കുശേഷം മരുമകനെന്ന അത്യാഗ്രഹം മുന്നിൽ വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായി സർക്കാരിന്റെ വേട്ടയ്ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉയിർത്തെഴുന്നേൽക്കാനാകാത്ത രീതിയിൽ രാജ്യത്തെമ്പാടും കോൺഗ്രസ് തകർന്നടിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയാണു പ്രധാന എതിരാളിയെന്നതിനാൽ സിപിഎം ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കൊടകര സംഭവത്തെ ബിജെപിയുമായി കൂട്ടിയോജിപ്പിച്ച് പാർട്ടിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പ്രതികളുടെ ഫോൺകോൾ ലിസ്റ്റ് പരിശോധിക്കുന്നതിനുപകരം വാദിയുടെ കോൾ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.

BJP Protest
കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ ബിജെപി നടത്തിയ പ്രതിഷേധജ്വാല

പ്രതികൾക്ക് സിപിഎം, സിപിഐ എംഎൽഎമാരോടുള്ള ബന്ധത്തെപ്പറ്റിയും അന്വേഷിക്കണം. നിയമസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിയെയാണ് സിപിഎമ്മും കോൺഗ്രസും ഭയക്കുന്നത്. മോദി വിരുദ്ധ പ്രചാരണത്തിനുവേണ്ടി എത്രമാത്രം പ്രമേയങ്ങളാണ് നിയമസഭയിൽ പാസാക്കുന്നത്. അപവാദത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണം. അഴിമതി തുടരാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.

pinarayi-vijayan
പിണറായി വിജയൻ

മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണു പിണറായി വിജയന്റേത്. കോടിക്കണക്കിനു രൂപയുടെ മരം മുറിച്ചു കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടത് സർക്കാരാണ്. എന്നാൽ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ്.

ആദ്യ പിണറായി സർക്കാരിലെ വനം മന്ത്രിയുടെയും റവന്യു മന്ത്രിയുടെയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ല. ഇതിനു രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്. തട്ടിപ്പിന് ഉത്തരവാദിയായ മുഴുവൻ ആളുകൾക്കെതിരെയും നടപടിയുണ്ടാവണമെന്നും മുരളീധരൻ പറഞ്ഞു.

k-surendran
കെ.സുരേന്ദ്രൻ

ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, ജില്ലാ സെക്രട്ടറി നവ്യ ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിൽ 5000  കേന്ദ്രങ്ങളിലാണു പ്രതിഷേധജ്വാല നടത്തിയത്. പുതിയ ബസ് സ്റ്റാന്റിൽ നടത്തിയ പ്രതിഷേധ ജ്വാല ഉത്തര മേഖല സെക്രട്ടറി അജയ് നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് മണ്ഡലം കമ്മിറ്റിയംഗം സുമേഷ് പാറയിൽ അധ്യക്ഷനായി. പുതിയറ ഏരിയ ജനറൽ സെക്രട്ടറി ഷാജി സുന്ദർ, രഞ്ജിത് കാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: V Muraleedharan slams Pinarayi Vijayan Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA