‘ഷംസീർ എന്നാ സ്പീക്കറായത്?’: സഭയിൽ രോഷത്തോടെ വി.ഡി.സതീശൻ– വിഡിയോ

SHARE

തിരുവനന്തപുരം∙ ‘ഈ ഷംസീർ എന്നുമുതലാണ് സ്പീക്കർ ആയത്?’ സ്പീക്കർ എം.ബി. രാജേഷിനോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചോദ്യം. ‘ഷംസീർ ഇരിക്കൂ, പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെ’ എന്ന് സ്പീക്കറുടെ മറുപടി. എല്ലാ കമന്റുകളോടും പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടെന്നും സ്പീക്കറുടെ നിർദേശം.

vd-satheesan-an-shamseer

ഇത്തവണ സഭ തുടങ്ങിയ സമയം മുതൽ ഷംസീറും പ്രതിപക്ഷ നേതാക്കളും സ്പീക്കറും തമ്മിലുള്ള പോര് തുടരുകയാണ്. സ്പീക്കറെ മുൻപ് ‘നിങ്ങൾ’ എന്ന് ഷംസീർ വിളിച്ചതും ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം സംസാരിക്കുമ്പോൾ സ്ഥിരമായി തടസപ്പെടുത്തുന്നത് ഷംസീർ പതിവാക്കിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

തനിക്ക് ക്ലാസ് എടുക്കേണ്ടെന്നും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യാഴാഴ്ച വി.ഡി സതീശൻ തുറന്നടിച്ചു. പിന്നാലെ കെ.ടി ജലീലും പ്രതിപക്ഷ നേതാവും തമ്മിലും സഭയിൽ വാക്കേറ്റം നടന്നു.

English Summary: VD Satheesan Against AN Shamseer at Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA