പൊള്ളലേറ്റ് യുവതി മരിച്ചു; ഒപ്പം താമസിച്ചയാൾക്ക് എതിരെ കേസ്

Athira
ആതിര.
SHARE

ആയൂർ ∙ ഇടമുളയ്ക്കൽ തുമ്പിക്കുന്ന് ഷാൻ മൻസിലിൽ ആതിര (28) പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഷാനവാസിന് (30) എതിരെ കേസെടുത്തു. സാരമായി പൊള്ളലേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. 40 തമാനത്തോളം പൊള്ളലേറ്റ ഷാനവാസും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഒന്നിച്ചായിരുന്നു താമസം. ഇവർക്കു മൂന്നു മാസം പ്രായമായ കുട്ടിയുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നു ഷാനവാസ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് ആതിര പറഞ്ഞതായി മാതാവ് അമ്പിളി പൊലീസിനു മൊഴി നൽകി. ഇതനുസരിച്ചാണു ഷാനവാസിനെതിരെ കേസെടുത്തത്. 

Athira
ആതിര

ആതിര വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ആദ്യവിവാഹത്തിൽ ഷാനവാസിനും രണ്ടു കുട്ടികളുണ്ട്. ഈ കുട്ടികളും ഇവർക്കൊപ്പമാണു താമസം. ആതിരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അഞ്ചൽ ഇൻസ്പെക്ടർ‌ സൈജുനാഥ്, എസ്ഐമാരായ നിസാറുദീൻ, പ്രേംലാൽ, ദീപു, ശ്രീജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary: Woman died in Burn, case against man who she lived together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA