വുഹാനിൽ വിറ്റ വന്യമൃഗങ്ങൾ പലതും രോഗാണുക്കളെ വഹിക്കുന്നവ; നിർണായക കണ്ടെത്തൽ

Wuhan Market in China Photo by STR AFP
വുഹാനിലെ കോഴിവിൽപന കേന്ദ്രത്തിൽ അണുനശീകരണം നടത്തുന്നു. ഫയൽ ചിത്രം: STR / AFP
SHARE

ബെയ്ജിങ്∙ കോവിഡ് മഹാമാരി ലോകത്തു പൊട്ടിപ്പുറപ്പെടുന്നതു രണ്ടു വർഷം മുൻപ്, മനുഷ്യരിലേക്കു പടരാൻ സാധ്യതയുള്ള രോഗാണുക്കളെ വഹിക്കുന്ന ഡസൻ കണക്കിനു വന്യമൃഗങ്ങളെ വുഹാനിലെ മാർക്കറ്റുകൾ വിറ്റതായി കണ്ടെത്തൽ. ചൈനയിലെ ചൈന വെസ്റ്റ് നോർമൽ യൂണിവേഴ്‌സിറ്റി, യുകെയിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി, കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള രാജ്യാന്തര ഗവേഷക സംഘം നടത്തിയ പഠനത്തിലാണു കണ്ടെത്തലുള്ളത്.

38 സ്പീഷീസുകളിലെ 47,381 മൃഗങ്ങളെ വുഹാനിൽ വിറ്റതായി സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു. ഇതിൽ 31 സംരക്ഷിത ജീവിവർഗങ്ങളുമുണ്ട്. 2017 മേയ് മുതൽ 2019 നവംബർ വരെയുള്ള കണക്കാണിത്. 2009 മുതൽ രോഗാണുക്കൾ ബാധിച്ചിട്ടുള്ള 33 സ്പീഷീസുകളും വിറ്റവയിലുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. നീര്‍നായ്‌, വെരുക്, മരപ്പട്ടി എന്നിവയുടെ വിൽപന വുഹാനിൽ കണ്ടെത്തിയെങ്കിലും ഈനാംപേച്ചി, വവ്വാൽ എന്നിവ വിറ്റതായി സ്ഥിരീകരിക്കാനായില്ല.

CHINA-HEALTH-VIRUS
വുഹാൻ മാർക്കറ്റ് (ഫയൽ ചിത്രം)

2003ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വൈറസിന്റെ ആതിഥേയ ശരീരമായി കണ്ടെത്തിയതു വെരുകിനെയാണ്. ലോകമാകെ 37.6 ലക്ഷം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് രോഗത്തിന്റെ സ്രോതസ്സുകളായി വവ്വാലുകളെയാണു ശാസ്ത്രലോകം സംശയിക്കുന്നത്. റാബിസ്, എസ്‌എഫ്‌ടി‌എസ്, എച്ച്5എൻ1, സ്ട്രെപ്റ്റോകോക്കസ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമായ രോഗാണുക്കളെ ശരീരത്തിൽ വഹിക്കാൻ ശേഷിയുള്ള വന്യമൃഗങ്ങളെയാണു വുഹാനിൽ വിറ്റിരുന്നത്– ഗവേഷകർ പറയുന്നു. 

CHINA-HEALTH-VIRUS
വുഹാൻ മാർക്കറ്റ് (ഫയൽ ചിത്രം)

ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണു കൊറോണ വൈറസ് ചോർന്നതെന്ന ആരോപണം ശക്തമാണ്. ചൈന ഇതു നിഷേധിക്കുന്നുണ്ടെങ്കിലും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ പങ്ക് പരിശോധിക്കണമെന്ന നിലപാടിലാണ്. 2020 ജനുവരി 26 മുതൽ എല്ലാ വന്യജീവി വ്യാപാരവും ചൈനയിൽ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കന്നുകാലികളല്ലാത്ത വന്യമൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.

Wuhan-Night-Market
വുഹാൻ മാർക്കറ്റ് (ഫയൽ ചിത്രം)

English Summary: Wuhan markets sold dozens of wild animals prior to Covid pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA