ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ: ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

lakshadweep-bjp-qiut
SHARE

കവരത്തി∙ ലക്ഷദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പ്രാഥമിക അംഗത്വം രാജിവച്ചത്. ബിജെപി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, വഖഫ് ബോര്‍ഡംഗം ഉമ്മുല്‍ കുലുസ്, ഖാദി ബോര്‍ഡംഗം സൈഫുള്ള പക്കിയോട അടക്കം പന്ത്രണ്ടു പേര്‍ രാജിവച്ചു.

Aisha Sultana
ഐഷ സുൽത്താന

ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചുവെന്നാരോപിച്ചാണ് രാജി. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളെ പ്രതിരോധിക്കാന്‍ ദ്വീപ് ജനതയ്ക്കൊപ്പം പാര്‍ട്ടി നില്‍ക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

English Summary: 12 Leaders Quit Lakshadweep BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA