ADVERTISEMENT

തിരുവനന്തപുരം ∙ മരംമുറി വിവാദത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. വനം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് പാടില്ല. കര്‍ശന നിരീക്ഷണം ഉണ്ടാകും. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കൈക്കൂലി ആരോപണത്തില്‍ പ്രതികരിക്കാനില്ല. അത് അന്വേഷണത്തെ സ്വാധീനിക്കും. റോജി പരാതി പറയേണ്ടത് മാധ്യമങ്ങളോടല്ല. അദ്ദേഹത്തിന് അന്വേഷണസംഘത്തെ സമീപിക്കാം. റോജി കഴിഞ്ഞ ജൂണില്‍ തന്നെ കണ്ടിരുന്നു. ഒരു ഉദ്ഘാടനച്ചങ്ങിന് ക്ഷണിച്ചെങ്കിലും അസൗകര്യംകാരണം പങ്കെടുത്തില്ല. അദ്ദേഹത്തെ സഹായിച്ചിട്ടില്ല. തന്റെ മടിയില്‍ കനമില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

English Summary: Minister AK Saseedran Comment about Muttil Rosewood Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com