ഡൽഹിയിൽ ഹോം ഡെലിവറിയായി മദ്യം; നയം മാറി, ഇന്നു മുതൽ വീട്ടിലെത്തുമോ?

Liquor | Beer Glass | (Photo by Kenzo TRIBOUILLARD / AFP)
പ്രതീകാത്മക ചിത്രം. (Photo by Kenzo TRIBOUILLARD / AFP)
SHARE

ന്യൂഡൽഹി∙ വീടുകളിൽ മദ്യമെത്തിക്കുന്ന സംവിധാനം ഡൽഹിയിൽ ഇന്നു (വെള്ളി) മുതൽ പ്രവർത്തനമാരംഭിക്കും. വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമാണ് ഹോം ഡെലിവറി ചെയ്യാനുള്ള മദ്യം ഓർഡർ ചെയ്യേണ്ടത്. ഉത്തരവ് നിലവിൽ വന്നെങ്കിലും വീടുകളിൽ മദ്യമെത്തിക്കുന്നത് പ്രായോഗികമാകാൻ സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംവിധാനം എങ്ങനെ പ്രാവർത്തികമാക്കണമെന്നതിന്റെ മാർഗനിർദേശം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുകൂടി വന്നാലേ ഉത്തരവു പൂർണമായി നടപ്പാക്കാനാകൂ. മുൻപുണ്ടായിരുന്ന എക്സൈസ് നിയമം അനുസരിച്ച് ഫാക്സിലും ഇമെയിലിലും ലഭിക്കുന്ന ഓർഡറിന് അനുസരിച്ചു മാത്രമേ മദ്യം ഹോം ഡെലിവറി ചെയ്യാറുണ്ടായിരുന്നുള്ളൂ. പുതിയ ഉത്തരവ് അനുസരിച്ച് മൊബൈൽ ആപ്പുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും മദ്യം ഓർഡർ ചെയ്യാം.

English Summary: Delhi: Rules for home delivery of liquor come into force from Friday, but wait not over yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA