ADVERTISEMENT

പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഡൽഹിയിൽ മകൾ മിസ ഭാരതി എംപിയുടെ വസതിയിലായിരുന്നു ആഘോഷം. ലാലുവിന്റെ ജന്മദിനം ആർജെഡി സാമൂഹിക നീതി സദ്ഭാവനാ ദിനമായി ബിഹാറിൽ ആഘോഷിച്ചു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആർജെഡി പ്രവർത്തകർ ‘ലാലു കിച്ചൻ’ ഒരുക്കി പാവപ്പെട്ടവർക്ക് അന്നദാനം നടത്തിയാണു നേതാവിന്റെ ജന്മദിനം ആഘോഷിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലുവിന് അടുത്തിടെയാണു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മൂന്നു ജന്മദിനങ്ങളിലും ലാലു ജയിൽവാസത്തിലായിരുന്നു.

English Summary: Lalu Prasad Yadav Celebrates Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com