കാമുകനൊപ്പം ജീവിക്കണം; ഭർതൃവീട്ടിൽ നിന്നിറങ്ങി യുവതി, ട്രെയിനിൽ വിവാഹം

Bihar Train Wedding
ട്രെയിനിനുള്ളിൽ യുവതിക്ക് സിന്ദൂരം ചാർത്തുന്ന യുവാവ്
SHARE

ഭഗൽപുർ (ബിഹാർ) ∙ വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി ട്രെയിനിൽവച്ച് വീണ്ടും വിവാഹം കഴിച്ചു. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. അഷു കുമാർ എന്ന യുവാവ് അനുകുമാരിക്ക് സിന്ദൂരം ചാർത്തുന്നതിന്റെ ചിത്രങ്ങൾ വൈറലായി. രണ്ടു മാസം മുൻപാണ് യുവതി മറ്റൊരു വിവാഹം കഴിച്ചത്.

അനുകുമാരിയുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്ന് അഷു കുമാർ പറയുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രണയബന്ധം അനുവിന്റെ വീട്ടിൽ അറി‍ഞ്ഞതോടെ അവർ അവളെ പൂട്ടിയിട്ടു. തുടർന്ന് ഏപ്രിലിൽ കിരൺപുർ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ ഇവർ തയാറായിരുന്നില്ല. തുടർന്നാണ് അവസരം കിട്ടിയപ്പോൾ ഭർതൃഗൃഹത്തില്‍നിന്ന് കാമുകന്റെ സഹയാത്തോടെ ഓടിപ്പോയത്.

സുൽത്താൻഗഞ്ച് റെയിൽവേ സ്റ്റേഷനില്‍നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ട്രെയിൻ സ്റ്റേഷനിൽനിന്ന് എടുത്തയുടൻ വിവാഹം കഴിക്കുന്നതിനായി യുവതി കാമുകനെ നിർബന്ധിച്ചു. തുടർന്ന് സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം.

പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വ്യത്യസ്തമാർന്ന വിവാഹമാണിതെന്നാണ് പലരും കമന്റു ചെയ്യുന്നത്. ഇവർ ഭർത്താവിനെ ചതിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഭർത്താവിനായി വ്രതമെടുത്ത് പ്രാർഥിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് യുവതി ഒളിച്ചോടിയതെന്നും റിപ്പോർട്ടുണ്ട്.

English Summary: The lover got married by filling vermilion in the demand of the woman at train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA