‘ഞങ്ങളെ അവൾ കാണുന്നുണ്ടായിരുന്നു; അതുവഴി പോകുമ്പോൾ..’; അമ്മ പറയുന്നു

SHARE

പാലക്കാട്∙ കാണതായ മകൾക്കു വേണ്ടി മാതാപിതാക്കള്‍ കാത്തിരുന്നത് 10 വർഷമാണ്. ഇത്രയും നാളും തൊട്ടടുത്തുതന്നെ അവളുണ്ടായിരുന്നുവെന്നു വിശ്വസിക്കാനാകുന്നില്ല അവർക്ക്. ‘അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു..’ സാജിതയുടെ അമ്മ പറയുന്നു. കണ്ടപ്പോൾ സമാധാനമായി. ഇത്ര െകാല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടിൽ കാണുമെന്ന് ഉൗഹിച്ചു. പക്ഷേ െതാട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല – അമ്പരപ്പോടെ മാതാപിതാക്കൾ പറയുന്നു. കൊറോണ സമയവും ലോക്ഡൗണും ഭക്ഷണത്തിനും വരുമാനത്തിലും പ്രതിസന്ധി ആയതോടെയാണ് സാജിതയുടെ ഒളിവുജീവിതത്തിന് അവസാനമായത്.

ഈ വാർത്ത അറിഞ്ഞവർക്ക് മാത്രമല്ല, അയൽവീട്ടിലെ താമസക്കാർക്കും സ്വന്തം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല റഹ്മാന്റെയും സാജിതയുടെയും ജീവിതകഥ. നമുക്കൊരു ഐഡിയയും ഇല്ലേ എന്നാണ് നാട്ടുകാരുടെ ആദ്യ പ്രതികരണം. വിശ്വസിക്കാനും കഴിയുന്നില്ല... അവരു പറയുന്നത് കേട്ടിട്ടു വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല... ഇതാണ് നാട്ടുകാരുടെ അവസ്ഥ. ജാതിയോ മതമോ ഒന്നും നോക്കാതെ ഒരുമിച്ചു നിൽക്കുന്ന ജനങ്ങളുള്ള നാട്ടിൽ എന്തിന്റെ പേരിലായിരുന്നു ഈ സാഹസിക ഒളിവുജീവിതം എന്ന ചോദ്യം നാട്ടുകാർ പരസ്പരം ചോദിക്കുന്നു.

'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. വൈകിയാണ് അത് കിട്ടിയത്. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യയ്ക്ക് ഞാൻ കൊടുത്തിരുന്നു. ഇലക്ട്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.'– ഒളിവു ജീവിതത്തെക്കുറിച്ച് റഹ്മാൻ പറയുന്നു.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിതയും പറയുന്നു. റഹ്മാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്കു തന്നിരുന്നു. മുറിയിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹ്മാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായി– സാജിത പറയുന്നു.

English Summary: Palakkad Eloping - Sajitha's parents reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA