സുന്ദരയ്ക്ക് നല്‍കാൻ ഫോണ്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

SHARE

കാസർകോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണത്തോടൊപ്പം നല്‍കിയ ഫോണ്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി. കാസർകോട് നീർച്ചാലിലുള്ള കടയിലാണ് പരിശോധന നടത്തിയത്. തുടർപരിശോധനയ്ക്കായി കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

വ്യാഴാഴ്ചയാണ് സുന്ദരയുടെ കയ്യിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്മാർട്ട്ഫോൺ കസ്റ്റഡിയിലെടുത്തത്. വാണി നഗറിലെ വീട്ടിലെത്തി സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രാദേശിക നേതാക്കൾ പണം നൽകിയതായുള്ള മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.

k-sundara

English Summary: Person who bought phone to give K Sundara has been identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA