ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം മോദി മന്ത്രിസഭാ വികസനത്തിന്റെ സൂചനകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകിട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ചില മന്ത്രിമാരും കൂടിക്കാഴ്ചയിൽ ‌ പങ്കെടുത്തു. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത വർഷം സുപ്രധാന തിരഞ്ഞെടുപ്പുകൾക്ക് പാർട്ടി തയാറെടുക്കുന്നതിനാൽ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്ന പ്രധാന സാമൂഹിക ദ്ധതിയെക്കുറിച്ചും ചർച്ച ചെയ്തു. വിവിധ മന്ത്രാലയങ്ങളുമായും പ്രധാനമന്ത്രി അവലോകന യോഗം നടത്തി.

വ്യാഴാഴ്ച, ഏഴ് മന്ത്രാലയങ്ങളുമായി യോഗം ചേർന്നിരുന്നു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച യോഗം രാത്രി 10 വരെ തുടർന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ-മേയ് മാസത്തിലെ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. ധർമേന്ദ്ര പ്രധാൻ, പ്രകാശ് ജാവഡേക്കർ, ഹർദീപ് പുരി എന്നീ കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.

എന്നാൽ, അവലോകന യോഗങ്ങൾ മോദി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നതാണെന്നും കോവിഡ് കാരണം ഇത്തവണ വൈകിയതാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജൂൺ 21 മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീനുകൾ സൗജന്യമായി നൽകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അവലോകന യോഗം നടത്തിയത്.

English Summary: PM Meets Amit Shah, BJP Chief Amid Buzz Over Possible Cabinet Expansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com