മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം 5 മണിക്കൂര്‍ വിലയിരുത്തി മോദി; വരും ജനപ്രിയ പദ്ധതികള്‍

Narendra Modi (Photo Credit - PIB)
നരേന്ദ്ര മോദി (Photo Credit - PIB)
SHARE

ന്യൂഡല്‍ഹി ∙ വിവിധ മന്ത്രാലയങ്ങള്‍ കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ അവലോകന യോഗം രാത്രി പത്തു വരെ നീണ്ടു.

പുതിയ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ച. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അവലോകനയോഗം ചേര്‍ന്നത്. 

പെട്രോളിയം, സ്റ്റീല്‍, ജലശക്തി, നൈപുണ്യ വികസനം, സിവില്‍ ഏവിയേഷന്‍, ഹെവി ഇന്‍ഡസ്ട്രീസ്, പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരാണ് യോഗത്തിനെത്തിയത്. കോവിഡ് കാലത്ത് ഈ മന്ത്രാലയങ്ങള്‍ക്കു നടപ്പാക്കാന്‍ കഴിയുന്ന പുതിയ പദ്ധതികളെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്.

English Summary: PM Modi Reviews Ministries' Performance, New Schemes On The Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA