കുട്ടനാട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി; എക്കൽ നീക്കും: റോഷി അഗസ്റ്റിൻ

Roshy Augustine
റോഷി അഗസ്റ്റിൻ
SHARE

ആലപ്പുഴ ∙ കുട്ടനാട്ടിലെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടനാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തും. െവള്ളക്കെട്ടൊഴിവാക്കാന്‍ എക്കല്‍ നീക്കാനുള്ള നടപടി സ്വീകരിക്കും.

പാടങ്ങളിലെ പമ്പിങ് കാര്യക്ഷമമാക്കും. പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ സഹകരണവും ആവശ്യമാണ്. രണ്ടാം പാക്കേജ് ഉടനെന്നും റോഷി അഗസ്റ്റിന്‍ മനോരമ ന്യൂസ് ലൈവത്തണില്‍ പങ്കെടുത്തു പറഞ്ഞു.

കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഒരുവര്‍ഷത്തിനകം ഉണ്ടാകുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് പറ​ഞ്ഞു. മടവീഴ്ച കണ്ട് കുട്ടനാട്ടുകാരുടെ മനസ്സ് മരവിച്ചതായി ഗാനരചയിതാവ് ബീയാര്‍ പ്രസാദ് പ്രതികരിച്ചു.

English Summary: Steps are taken to ressolve issues in Kuttanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA