ശനിയും ഞായറും കടുത്ത നിയന്ത്രണം; ഹോട്ടലുകളിൽനിന്ന് ഹോം‍ ഡെലിവറി മാത്രം

Kerala-Lockdown-1
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം‍ ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്.

ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമാണ മേഖലയിലുള്ളവർക്കു മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.

അത്യാവശ്യ സേവനം നടത്തുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസിലുകളിലെ ജീവനക്കാർ‌ക്കു യാത്ര ചെയ്യാം. അടിയന്തര സേവനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർക്കു തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര അനുവദിക്കും. ടെലികോം ഇന്റർനെറ്റ് മേഖലകളിലുള്ളവർക്കും ഐടി മേഖലയിലുള്ളവർക്കും ഇളവുണ്ട്.

ആശുപത്രിയിലേക്കു പോകുന്നവർക്കും സഹായികൾക്കും വാക്സീനെടുക്കാൻ പോകുന്നവർക്കും തിരിച്ചറിയിൽ രേഖകൾ നൽകി യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പോകുന്നവർക്കു യാത്രാവിവരങ്ങൾ കാട്ടി യാത്ര ചെയ്യാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്താം.

English Summary: Strict covid restrictions on Saturday and Sunday in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA