ADVERTISEMENT

തിരുവനന്തപുരം∙ വിദേശത്തു ജോലി ചെയ്യുന്നവർക്ക് യാത്രാരേഖകൾ ശരിയാക്കേണ്ടത് അവശ്യ സേവനമായതിനാൽ ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ യാത്രക്കാർക്ക് സ്വയം യാത്രാരേഖകൾ ശരിയാക്കാൻ ബുദ്ധിമുട്ടുണ്ട്. ആയിരക്കണക്കിനു സാധാരണക്കാരായ പ്രവാസികളാണ് ദുരിതമനുഭവിക്കുന്നത്. ആദ്യ ലോക്ഡൗൺ കാലത്തും ഒട്ടേറെ ദിവസങ്ങൾ ഏജൻസികൾ അടച്ചിടേണ്ടി വന്നു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായിട്ടും അനുമതി നൽകുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി.എം.ഷമീർ അലി, ജന.സെക്രട്ടറി കെ.മുഹമ്മദ് ഇർഷാദ്, ട്രഷറർ എം.സി.ബ്രിജേഷ് എന്നിവർ ചൂണ്ടിക്കാട്ടി. 

English Summary: Travel agencies should be allowed to open, demands Self Employed Travel Agents of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com