'ആമസോണ്‍ സംരക്ഷിക്കാന്‍ സമരം നടത്തിയവര്‍ പശ്ചിമഘട്ടം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു'

v-muraleedharan-muttil-visit1
കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം മുട്ടിലില്‍ മരംമുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.
SHARE

കല്‍പ്പറ്റ∙ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ കേരള ചരിത്രത്തിലെ  വലിയ പരിസ്ഥിതി ചൂഷണമാണ്  നടന്നതെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

കര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ ഇറക്കിയ ഉത്തരവ് മൂലം കര്‍ഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുട്ടില്‍ മേഖലയില്‍ മരം മുറിച്ച സ്ഥലങ്ങളില്‍  എന്‍ഡിഎ പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

v-muraleedharan-muttil-visit

ആദിവാസി വിഭാഗത്തില്‍പെടുന്ന പലരും കേസുകളില്‍ പ്രതിയാകുമെന്ന ആശങ്കയിലാണ് കഴിയുന്നത്. കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തമായെന്നും മന്ത്രി പറഞ്ഞു. 

മുട്ടില്‍ മോഡല്‍ മരംമുറി മറ്റ് ജില്ലകളിലും നടന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്. ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സര്‍ക്കാരാണ് പശ്ചിമഘട്ടം വെട്ടി വെളുപ്പിക്കാന്‍ കൂട്ടുനിന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തില്‍നിന്ന് മലയോര ജില്ലകള്‍ മോചിതമാവും മുമ്പാണ് മരംമുറിക്കാന്‍ അനുവാദം നല്‍കുന്ന ഉത്തരവിറങ്ങിയത്.

നായനാര്‍ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോള്‍ നടന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കാന്‍ കഴിയില്ല. കഴിഞ്ഞ ഇടത് സര്‍ക്കാരിലെ വനം-റവന്യൂ മന്ത്രിമാര്‍ക്ക് ഈ സംഭവത്തില്‍നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

v-muraleedharan-muttil-visit2

മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടണം. വനം വകുപ്പോ പൊലീസോ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്. വനനശീകരണം, അഴിമതി, ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്താന്‍ തക്ക കുറ്റകൃത്യം നടന്നതിനാല്‍ സ്വതന്ത്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് കൊണ്ട് വരാന്‍ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി. 

മുതിര്‍ന്ന എന്‍ഡിഎ നേതാക്കളായ കുമ്മനം രാജശേഖരന്‍, സി.കെ. ജാനു, മഹിളാ മോര്‍ച്ച അധ്യക്ഷ നിവേദിത ഹരിഹരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ഷാജി ബത്തേരി, യുവമോര്‍ച്ച അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്ല കൃഷ്ണന്‍, ബിജെപി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, മേഖലാ സെക്രട്ടറി കെ. സദാനന്ദന്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

English Summary: V. Muraleedharan on Muttil Rosewood Smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA