ADVERTISEMENT

ചെന്നൈ∙ ഉപയോഗിച്ച മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതു മറ്റു ജീവികളുടെ ജീവന്‍ അപകടത്തിലാക്കുന്നതെങ്ങനെയെന്നു കാണുക. ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്കി വിഭാഗത്തില്‍പെട്ട നായ റോഡരികില്‍ കിടന്ന മാസ്ക് വിഴുങ്ങി. ഭക്ഷണം കഴിക്കാൻ കഴിയാതെ ക്ഷീണാവസ്ഥയിലായതോടെ നായയെ ഉടമകൾ മൃഗാശുപത്രിയിലെത്തിച്ചു.

വിശദമായ പരിശോധനയിലാണു മാസ്ക് അന്നനാളത്തിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ചെന്നൈയിലെ തമിഴ്നാട് വെറ്റിനറി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നായയെ മയക്കിയ ശേഷം മാസ്ക് പുറത്തെടുത്തു. വിലയേറിയ നായ്ക്കളുടെ വിഭാഗത്തിൽപ്പെടുന്ന സൈബീരിയൻ ഹസ്കികളുടെ പപ്പികൾക്ക് അരലക്ഷം രൂപ വരെ വില വരും.

husky-dog-eat-mask
നായയെ മയക്കിയ ശേഷം മാസ്ക് പുറത്തെടുക്കുന്നു (വിഡിയോ ദൃശ്യങ്ങളിൽനിന്ന്)

English Summary: Veterinarians rescued a husky dog, that was eat face mask in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com