മുഖംമൂടിധാരികളുടെ ആക്രമണം; വയനാട്ടിൽ ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

Wayanad Attack
അജ്ഞാതരുടെ ആക്രമണത്തിൽ മരിച്ച കേശവൻ നായരും ഭാര്യ പത്മാവതിയും
SHARE

കൽപറ്റ ∙ വയനാട് പനമരം നെല്ലിയമ്പത്ത് അജ്ഞാതരുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പത്മാവതി (70) മരിച്ചു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മരണം. ഭർത്താവ് താഴെ നെല്ലിയമ്പം കാവടം പത്മാലയത്തിൽ കേശവൻ നായർ (75) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

രാത്രി 8.30 ഓടെയാണു ദമ്പതികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. മുഖംമൂടിധാരികളായ രണ്ടു പേരാണ് അക്രമികളെന്നാണ് പ്രാഥമിക നിഗമനം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കേശവൻ നായർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പനമരം പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Women attacked by group of unknown people at Wayanad died in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA