മോദിയുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി യോഗി; മാറ്റങ്ങള്‍ക്കൊരുങ്ങി യുപി ബിജെപി

yogi-modi-delhi
ഡല്‍ഹിയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. (ചിത്രം: ട്വിറ്റര്‍)
SHARE

ന്യൂഡല്‍ഹി∙ ഉത്തര്‍പ്രദേശില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വന്‍വീഴ്ച സംഭവിച്ചുവെന്ന് കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

പ്രധാനമന്ത്രിയെ കണ്ടുവെന്നും അദ്ദേഹത്തില്‍നിന്നു മാര്‍ഗനിര്‍ദേശം ലഭിച്ചുവെന്നും യോഗി ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വീട്ടിലെത്തി ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തി. വ്യാഴാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി യോഗി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ബിജെപിക്കുള്ളിലെ ഭിന്നത പരിഹരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രനേതൃത്വം നടത്തുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റില്ലെങ്കിലും നിര്‍ണായകമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച മുതിര്‍ന്ന ബിജെപി നേതാവ് ബി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം യുപിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ജാതി, പ്രാദേശിക അടിസ്ഥാനത്തില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി പരാതികള്‍ പരിഹരിക്കാനുള്ള നീക്കമാണ്ബിജെപി നേതൃത്വം നടത്തുന്നത്. 

യുപിയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടു പിറ്റേന്നാണ് യോഗി ആദിത്യനാഥ് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ജിതിന്‍ പ്രസാദ ബിജെപിയുടെ നിര്‍ണായക ചുമതലയിലേക്ക്് എത്തുമെന്നാണു സൂചന. യുപി രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ബ്രാഹ്മണ വിഭാഗത്തില്‍പെടുന്ന ജിതിന്‍ പ്രസാദയെയും മറ്റൊരു ബ്രാഹ്മണ മുഖമായ പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍ എ.കെ. ശര്‍മയെയും കളത്തിലിറക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണു ബിജെപി.

English Summary: Yogi Adityanath's One-Hour Meet With PM Modi Amid Talk Of UP Changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA