ADVERTISEMENT

മുംബൈ∙ അഴുക്കുചാൽ വൃത്തിയാക്കാത്തതിന്റെ പേരിൽ കരാറുകാരന്റെ തലയിൽ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎൽഎ. മുംബൈ ചാന്ദിവാലിയിൽനിന്നുള്ള എംഎല്‍എയാണ് കരാറുകാരനെ റോഡിനു നടുക്കിരുത്തി ആളുകളെ കൊണ്ട് മാലിന്യം നിക്ഷേപിച്ച് ക്രൂരമായ ഈ ‘ശിക്ഷ’ നടപ്പിലാക്കിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

കരാറുകാരനോട് റോഡിൽ ഇരിക്കാൻ ആവശ്യപ്പെട്ട എംഎൽഎ, അടുത്തുനിന്ന ഒരാളോട് മാലിന്യം അയാളുടെ ദേഹത്തിടാൻ ആവശ്യപ്പെട്ടു. തുടർന്ന് അവിടെയുണ്ടായിരുന്ന നിരവധി പേരോടെ ഇത് ആവർത്തിക്കാൻ എംഎൽഎ ആവശ്യപ്പെടുകയായിരുന്നു. മുംബൈയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കുറച്ചു ദിവസങ്ങളായി അഴുക്കുചാലിൽനിന്നു വെള്ളം പുറത്തേക്കൊഴുകി ദുർഗന്ധം വമിക്കുന്നതായി എംഎൽഎ പറഞ്ഞു. ഇതു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ ചെയ്തില്ലെന്നാണ് എംഎൽഎ പറയുന്നത്. 

‘പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ അതു ചെയ്യുന്നില്ല. എന്നാൽ ജനങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ച് എന്നെ എംഎൽഎ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാൽ പാർട്ടിയുടെ പ്രാദേശിയ നേതാവും ശിവ സൈനിക് പ്രവർത്തകരുമായെത്തി അഴുക്കുചാൽ വൃത്തിയാക്കി. ഈ ജോലി ചെയ്യാൻ നിയോഗിച്ചത് കരാറുകാരനെ ആണെങ്കിലും അയാൾ അത് ചെയ്തില്ല. അതിനാലാണ് ഇതു വൃത്തിയാക്കാൻ ഞാൻ തന്നെ മുൻകയ്യെടുത്തത്. കരാറുകാരൻ ജോലി ചെയ്യാത്തതിനാലാണ് അയാളോട് എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്.’– എംഎൽഎ പറ‍ഞ്ഞു. 

English Summary :On Camera, Sena MLA Dumps Garbage On Man For "Not Getting Drains Cleaned"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com