ADVERTISEMENT

റോം∙ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ അപ്പസ്തോലിക സമിതി ശരിവച്ചു. ലൂസി കളപ്പുര നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് നടപടി. വത്തിക്കാനിൽനിന്നുള്ള ഉത്തരവ് വന്നതായി എഫ്സിസി വ്യക്തമാക്കി. മാനന്തവാടി കാരയ്ക്കാമല കോൺവെന്റിലെ അംഗമായിരിക്കെ സഭാ നിയമങ്ങളും സന്യാസസമൂഹത്തിന്റെ ചട്ടങ്ങളും ലംഘിച്ചുവെന്നതിനാണ് ലൂസി കളപ്പുരയെ എഫ്സിസി പുറത്താക്കിയത്. 

സഭാ വിരുദ്ധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന നിലപാടിൽ ലൂസി കളപ്പുര ഉറച്ചുനിൽകുകയാണ്. പീഡനക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തതും മഠത്തിനുള്ളിലെ വിവരങ്ങൾ പുറത്തു പറഞ്ഞതും, സ്വന്തമായി കാർ വാങ്ങിയതുമാണ് തനിക്കെതിരായ കുറ്റമെന്നും ലൂസി കളപ്പുര നിലപാടെടുത്തിരുന്നു. അതേസമയം വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ടെന്ന് ലൂസി കളപ്പുര പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ പറയുന്നത് അനുസരിക്കുമെന്നും അവര്‍ പ്രതികരിച്ചു.

English Summary : Luci Kalappura case in Vatican court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com