ADVERTISEMENT

പാലക്കാട്∙ നെന്മാറയില്‍ യുവതിയെ ഒറ്റമുറിക്കുള്ളില്‍ പത്ത് വര്‍ഷത്തിലധികം താമസിപ്പിച്ചെന്നത് അവിശ്വസനീയമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പൊലീസും ക്രൈംബ്രാഞ്ചും കൂടുതല്‍ അന്വേഷിക്കണം. പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാനില്ലെന്ന പരാതി പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. സജിതയുടെയും റഹ്മാന്റെയും മൊഴി പൂര്‍ണമായും കമ്മിഷന്‍ വിശ്വസിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു. 

തേനും പാലും നല്‍കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കില്‍ അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് കാര്യത്തെ കാണുന്നത്. സജിതയുടെയും റഹ്മാന്റെയും ജീവിതം അസാധാരണ സംഭവമാണ്. കേരളത്തില്‍ ആദ്യത്തെ കേസാണിത്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കാത്ത പശ്ചാത്തലത്തില്‍ അവര്‍ ഇനിയും സുഖമായി ജീവിക്കട്ടെയെന്നും വനിതാ കമ്മിഷന്‍ പറഞ്ഞു. 

സജിതയും റഹ്മാനും താമസിക്കുന്ന വിത്തനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് കമ്മിഷന്‍ ആദ്യം മൊഴിയെടുത്തത്. പിന്നാലെ അയിലൂരിലെ വീട്ടിലെത്തി കമ്മിഷന്‍ റഹ്മാന്റെ മാതാപിതാക്കളെ കണ്ടു. സജിതയെ താമസിപ്പിച്ചതായി പറയുന്ന ഒറ്റമുറി ഉള്‍പ്പെടെ വീട്ടിലെ സാഹചര്യം കമ്മിഷന്‍ പരിശോധിച്ചു.

പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി പൊലീസ് ശരിയായി അന്വേഷിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് കമ്മിഷന്‍ പറഞ്ഞു. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് സജിതയും റഹ്മാനും ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. സമാധാനമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കമ്മിഷനോട് സജിതയും റഹ്മാനും ആവശ്യപ്പെട്ടു. കേസ് ഒഴിവാക്കാമെന്ന് കമ്മിഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. റഹ്മാനും സജിതയും നല്‍കിയ മൊഴി വിശ്വാസയോഗ്യമാണെന്നും മറ്റ് സംശയങ്ങളില്ലെന്നും പൊലീസ് വനിതാ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Kerala Women's commission on Rahman – Sajitha 10 year hiding story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com