ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു ഞായറാഴ്ച 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,19,61,374 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,060 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,459 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 1600
എറണാകുളം 1461
കൊല്ലം 1219
മലപ്പുറം 1187
തൃശൂര്‍ 1113
പാലക്കാട് 1045
കോഴിക്കോട് 979
ആലപ്പുഴ 638
കോട്ടയം 600
കണ്ണൂര്‍ 486
കാസര്‍കോട് 476
ഇടുക്കി 430
പത്തനംതിട്ട 234
വയനാട് 179

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1877
കൊല്ലം 805
പത്തനംതിട്ട 517
ആലപ്പുഴ 844
കോട്ടയം 215
ഇടുക്കി 435
എറണാകുളം 1186
തൃശൂര്‍ 1251
പാലക്കാട് 972
മലപ്പുറം 1520
കോഴിക്കോട് 1240
വയനാട് 272
കണ്ണൂര്‍ 892
കാസര്‍കോട് 433

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 10,982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 554 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1497, എറണാകുളം 1432, കൊല്ലം 1214, മലപ്പുറം 1140, തൃശൂര്‍ 1102, പാലക്കാട് 703, കോഴിക്കോട് 971, ആലപ്പുഴ 624, കോട്ടയം 578, കണ്ണൂര്‍ 435, കാസര്‍കോട് 463, ഇടുക്കി 423, പത്തനംതിട്ട 226, വയനാട് 174 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 9, തൃശൂര്‍, കാസര്‍കോട് 8 വീതം, പാലക്കാട് 5, കൊല്ലം 4, പത്തനംതിട്ട 3, കോട്ടയം, എറണാകുളം 2 വീതം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,05,936 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,90,958 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,48,037 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,131 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 26,906 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.

ടിപിആര്‍ 8ന് താഴെയുള്ള 178, ടിപിആര്‍ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്. തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍കോട് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടിപിആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

English Summary : Kerala Covid 19 updates, June 20,2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com