ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാര്‍ലമെന്‍റ് മന്ദിരം അനിവാര്യതയാണെന്നു ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല. കൂറുമാറ്റ നിരോധന നിയമത്തില്‍ കാലോചിതമായ പരിഷ്കാരം ആവശ്യമാണ്. കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വര്‍ഷകാല സമ്മേളനം സുരക്ഷിതമായി നടത്തുമെന്നും ഓം ബിര്‍ല മനോരമ ന്യൂസിനോടു പറഞ്ഞു

പുതിയ പാര്‍ലമെന്‍റ് മന്ദിരം 2022ൽ പൂർത്തിയാകും. ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. കാര്‍ഷിക ബില്‍, പൗരത്വ ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘന തുടങ്ങി സുപ്രധാന നിയമനിര്‍മാണങ്ങളിലെല്ലാം വേണ്ടത്ര ചര്‍ച്ച നടന്നിട്ടുണ്ട്.

കേരളത്തിലെ എംപിമാര്‍ ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കുന്നവരും ചര്‍ച്ചകളില്‍ കാര്യക്ഷമമായി ഇടപെടുന്നവരുമാണ് – അദ്ദേഹം പറഞ്ഞു. ലോക്സഭ സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ല രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. 

English Summary: New Parliament Building Necessity: Om Birla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com