ADVERTISEMENT

ചെന്നൈ∙ തമിഴ്നാടിന്റെ സാമ്പത്തിക ഉന്നമനത്തിനായുള്ള ഉപദേശക സമിതിയിൽ മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്തേർ ഡുഫ്‌ലോയെയും ഉൾപ്പെടുത്തി. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മാർഗനിർദേശം നൽകുകയാണ് ഈ അഞ്ചംഗ സമിതിയുടെ ലക്ഷ്യം.

തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നു ചേർന്നപ്പോഴാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ക്ഷേമകാര്യ സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാൻ ഡ്രെസ്സെ, 2003–04 കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണൻ എന്നിവരാണ് സമിതിയിലെ മറ്റുള്ളവർ.

English Summary: Raghuram Rajan, Esther Duflo In Tamil Nadu Economic Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com