ADVERTISEMENT

ആലപ്പുഴ∙ വള്ളികുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. മാർച്ച് 21 നായിരുന്നു ഇവരുടെ വിവാഹം. സൈനിക ഉദ്യോഗസ്ഥനായ വിഷ്ണു അവധി കഴിഞ്ഞ് ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു പോയിട്ട് അധികനാളായിട്ടില്ല.

ചൊവ്വാ രാവിലെ 11.30 ഓടെ കിടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങിയ നിലയിൽ ഭർതൃമാതാവ് കണ്ടത്. ഉടൻ അയൽക്കാരെ വിളിച്ചുവരുത്തി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് വിഷ്ണുവിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരണ കാരണമെന്താണെന്നു വിശദമായി അന്വേഷിച്ചശേഷമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാനരീതിയിൽ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന എന്നീ പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അർച്ചനയുടെ ഭർത്താവ് സുരേഷ് പൊലീസ് കസ്റ്റഡിയിലാണ്.

English Summary: 19 Year Old Girl Found Dead at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com