ADVERTISEMENT

പാലക്കാട്∙ ലേ‍ാക്ഡൗൺ ഇളവുകളുടെ ഭാഗമായി ഭക്തരെ പ്രവേശിപ്പിക്കുമ്പോൾ ക്ഷേത്രത്തറയും പ്രദക്ഷിണവഴിയും ഇടവിട്ടു ശുചീകരിക്കണമെന്ന് മലബാർ ദേവസ്വം ബേ‍ാർഡ് കമ്മിഷണർ അറിയിച്ചു. ക്ഷേത്രത്തിനകത്തും ദർശനത്തിനും വഴിപാടുകൾക്കും ആറടി അകലത്തിൽ നിൽക്കാൻ ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മറ്റുനിർദേശങ്ങൾ:

∙ പ്രവേശനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) 16% താഴെയുള്ള എ, ബി കാറ്റഗറിയിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേത്രങ്ങളിൽ മാത്രം.

∙ക്ഷേത്രത്തിനറെ വിസ്തൃതി അടിസ്ഥാനപ്പെടുത്തി സാമൂഹിക അകലം ഉറപ്പുവരുത്തി ഒരു സമയം പരമാവധി 15 പേർക്കു മാത്രമേ കയറാവൂ. സാഹചര്യങ്ങൾക്കനുസരിച്ചു പ്രവേശന സമയം പരിമിതപ്പെടുത്തും.

∙ക്ഷേത്രം ശ്രീകോവിൽ, തിടപ്പള്ളി , ചുറ്റമ്പലം ഉൾപ്പെടെ മുഴുവൻ ക്ഷേത്ര ഭാഗങ്ങളും പരിസരവും ശുചീകരണം നടത്തി അണുവിമുക്തമാക്കി മാത്രം ഭക്തർക്ക് പ്രവേശനം

∙ പ്രവേശന കവാടത്തിൽ കൈകൾ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം (സാനിറ്റൈസർ ,സോപ്പ്/ ഹാൻഡ് വാഷ്, വെള്ളം) ഏർപ്പെടുത്തണം. ശരിയായ രീതിയിൽ കൈകാലുകൾ അണുവിമുക്തമാക്കാതെ ഉള്ളിലേക്ക് പ്രവേശിപ്പിക്കരുത്.

∙ മാസ്‌ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്.

∙ പ്രവേശന കവാടത്തിലും പാർക്കിങ് ഏരിയയിലും സാമൂഹിക അകലം പാലിക്കാൻ ആറടി അകലത്തിൽ നിൽക്കാനുളള സംവിധാനം ഒരുക്കണം.

∙വഴിപാടിന് ഓൺലൈൻ പെയ്മെന്റിന് സൗകര്യമൊരുക്കണം.

∙അകലം പാലിച്ച് ക്ഷേത്രത്തിലെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കണം.

∙ പ്രവേശനവും പുറത്തേക്കുള്ള വഴിയും പ്രത്യേകമായി സജ്ജമാക്കേണ്ടതാണ്.

∙ ക്ഷേത്ര പരിസരത്തുള്ള കടകളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രവേശിക്കാവൂ.

∙കൈകാലുകൾ അണുവിമുക്തമാക്കാൻ സജ്ജീകരിച്ച സ്ഥലം ഇടവിട്ട് അണുനശീകരണം നടത്തണം..

∙ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് പ്രവേശന കവാടത്തിൽ നോട്ടീസ് പ്രദർശിപ്പിക്കണം.

∙ക്ഷേത്രത്തിലെത്തുന്നവരുടെ പേര് ,ഫോൺ നമ്പർ, സ്ഥലം, വയസ്സ് എന്നിവ രേഖപ്പെടുത്തണം.

∙ കണ്ടെയ്ൻമെന്റ് സോൺ, ഹോട്സ്പോട്ട് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ/ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാടിസ്ഥാനത്തിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാം. പ്രദേശത്തെ പ്രത്യേക സാഹചര്യമനുസരിച്ച് അധികൃതർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും കണക്കിലെടുത്തുവേണം പ്രവേശനമെന്നന്നും കമ്മീഷണർവ്യക്തമാക്കി.

English Summary: Malabar Devasvom Board Directions for Temple reopening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com