ADVERTISEMENT

മലപ്പുറം ∙ അപൂർവരോഗം ബാധിച്ച കണ്ണൂർ സ്വദേശി മുഹമ്മദിനായി മലയാളികളാകെ കൈകോർത്ത് 18 കോടി സമാഹരിച്ച വാർത്ത മുഹമ്മദിന്റെ കുടുംബം മാത്രമല്ല, നാടാകെ സന്തോഷത്തോടെയാണു കേട്ടത്. ലോകത്തിന്റെ നാനാകോണിലുള്ള മലയാളികളാണു ജാതി, മത, ഭേദമില്ലാതെ ഈ നന്മയ്ക്കായി ഒരുമിച്ചത്. അവരിലൊരാൾ മലപ്പുറം സ്വദേശിയും ദുബായിലെ അബ്രെകോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡിയുമായ മുഹമ്മദ് ഷാജി ആയിരുന്നു.

ഒരു കോടിയിലധികം രൂപയാണു ഷാജിയും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും ചേർന്നു സമാഹരിച്ചത്. ആ തുക മുഹമ്മദിന്റെ ചികിത്സയ്ക്കായി അയയ്ക്കാൻ തുടങ്ങിയപ്പോഴാണ് ആവശ്യമായ തുക ഇതിനോടകം ലഭിച്ചു എന്ന വാർത്തയെത്തുന്നത്. സമാഹരിച്ച തുക ഇനിയെന്തു ചെയ്യും എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് ഇതേ രോഗമുള്ള ഈറോഡിലെ മൈത്രയെയും പെരിന്തൽമണ്ണയിലെ ഇമ്രാനെയും ലക്ഷദ്വീപിലെ നാസറിനെയും കുറിച്ച് അറിയുന്നത്.

ഇതോടെ മുഹമ്മദിനായി ശേഖരിച്ച തുക ഈ കുട്ടികൾക്കു നല്‍കാൻ തീരുമാനിച്ചെന്നു മുഹമ്മദ് ഷാജി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി 7 ദിവസം കൊണ്ടാണു മലയാളികൾ 18 കോടി രൂപ സമാഹരിച്ചത്. മാട്ടൂൽ സ്വദേശി പി.കെ.റഫീഖിന്റെയും പി.സി.മറിയുമ്മയുടെയും മൂന്നാമത്തെ മകനാണു മുഹമ്മദ്.

English Summary: Kerallite Muhammad and his company collects one crore for SMA affected baby Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com