ADVERTISEMENT

കൊൽക്കത്ത∙ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിജയത്തെ ചോദ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജിയിൽ 5 ലക്ഷം രൂപ പിഴ വിധിച്ച് കൽക്കട്ട ഹൈക്കോടതി ജഡ്ജി. ഇതിനു പിന്നാലെ ഇവർ കേസിൽനിന്നു പിൻവാങ്ങുകയും ചെയ്തു. ബിജെപി ബന്ധമുള്ള കൗഷിക് ചന്ദ ഹർജി കേൾക്കുന്നതിൽനിന്നു പിന്മാറണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിൽനിന്നു പിന്മാറുകയാണെന്ന് അറിയിക്കുന്നതിനു മുൻപ് വളരെ രോഷത്തോടെയാണ് ജഡ്ജി പ്രതികരിച്ചത്. ഒരു ജഡ്ജിയെ മനപ്പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് മമത ബാനർജിയിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നും കരുതിക്കൂട്ടി, മനോവിഷമം ഉണ്ടാക്കുന്ന ശ്രമങ്ങൾ നടത്തിയ ഹർജിക്കാരിക്കുമേൽ 5 ലക്ഷം പിഴ ചുമത്തുന്നുവെന്നും ജസ്റ്റിസ് ചന്ദ വ്യക്തമാക്കി.

ജസ്റ്റിസ് ചന്ദയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടന്നും വിധി ഏകപക്ഷീയമാകുമെന്നും ആരോപിച്ച് തന്റെ ഹർജി മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. ജൂൺ 16ന് കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ഈ കാര്യങ്ങളാണ് ചന്ദയ്ക്കെതിരെ മമത ആരോപിച്ചിരിക്കുന്നത്.

English Summary: "Move To Malign...": Judge Exits Case, Fines Mamata Banerjee ₹ 5 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com