ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം 16നു പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ജൂലൈ 26നാണ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 28 ആണ്. വോട്ടെടുപ്പ് ഓഗസ്റ്റ് 11 ന് രാവിലെ 7ന് ആരംഭിച്ച് വൈകിട്ട് 6ന് അവസാനിക്കും. വോട്ടെണ്ണൽ ഓഗസ്റ്റ് 12നു രാവിലെ 10നു നടക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്ത് വാർ‍‍ഡുകൾ:
(ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

പത്തനംതിട്ട: കലഞ്ഞൂർ-പല്ലൂർ
ആലപ്പുഴ: മുട്ടാർ-നാലുതോട്
കോട്ടയം: എലിക്കുളം-ഇളങ്ങുളം
എറണാകുളം: വേങ്ങൂർ-ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോർത്ത് മാറാടി
മലപ്പുറം: ചെറുകാവ്- ചേവായൂർ, വണ്ടൂർ-മുടപ്പിലാശ്ശേരി, തലക്കാട്-പാറശ്ശേരി വെസ്റ്റ്
കോഴിക്കോട്: വളയം-കല്ലുനിര,
കണ്ണൂർ: ആറളം-വീർപ്പാട്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബ്ലോക് പഞ്ചായത്ത് വാർഡ്:

മലപ്പുറം: നിലമ്പൂർ ബ്ലോക് പഞ്ചായത്ത്–വഴിക്കടവ്,

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പാലിറ്റി വാർ‍‍ഡുകൾ:

തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്
എറണാകുളം: പിറവം-കരക്കോട്
വയനാട്: ബത്തേരി-പഴേരി

English Summary: Election Commission to hold local body elections in August 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com