ADVERTISEMENT

കൊച്ചി∙ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ സ്ഥലംമാറ്റി. മഹാരാഷ്ട്ര ഭിവണ്ടി ജിഎസ്ടി കമ്മിഷണറായാണ് മാറ്റം. ജയ്പുർ സ്വദേശിയായ രാജേന്ദ്ര കുമാർ പുതിയ കസ്റ്റംസ് കമ്മിഷണറാകും.

സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാന സർക്കാരും സുമിത് കുമാറും പലതവണ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എൽഡിഎഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്തു.

ഫെബ്രുവരിയിൽ, കൽപറ്റയിൽ കസ്റ്റംസ് ഓഫിസ് ഉദ്ഘാടനത്തിനുശേഷം കോഴിക്കോട്ടേക്ക് വരുന്നതിനിടയിൽ ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിച്ചതായി സുമിത് കുമാർ പരാതിപ്പെട്ടിരുന്നു. ആക്രമണശ്രമത്തിനു പിന്നിൽ രാഷ്ട്രീയവും ഉണ്ടെന്ന് സംശയിക്കുന്നതായും സുമിത് കുമാർ അന്നു മാധ്യമങ്ങളോടു പറഞ്ഞു. ഡല്‍ഹി സ്വദേശിയായ സുമിത് കുമാര്‍ 1994ലെ ഇന്ത്യൻ റവന്യൂ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്.

English Summary: Transfer fro Customs Commissioner Sumith Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com