ADVERTISEMENT

മംഗളൂരു∙ കനത്ത മഴയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്നു കൊങ്കണ്‍ ഭാഗത്തേക്കുള്ള പാതയില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിനു സമീപമാണ് ഇന്നു രാവിലെ മണ്ണിടിഞ്ഞത്.

ദക്ഷിണ റെയില്‍വേ പാലക്കാടു ഡിവിഷനില്‍ പെട്ട ഭാഗത്താണു മണ്ണിടിഞ്ഞത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്‍ക്കും കേടു പറ്റി.  സമീപത്തെ സുരക്ഷാ ഭിത്തിക്കും തകരാറുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കൂ.

നാളെയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണു റെയില്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മേഖലയില്‍ പെയ്യുന്ന കനത്ത മഴ, മണ്ണ് നീക്കാനുള്ള ശ്രമത്തെ ബാധിക്കുന്നുമുണ്ട്.

English Summary: Landslides affect Konkan rail route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com