ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബിൽ നവ്ജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയ ശേഷവും എതിർപ്പു തുടർന്നു മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവിനെ ഒഴിവാക്കി എംഎൽഎമാർക്കും മുതിർന്ന നേതാക്കൾക്കും ഉച്ചഭക്ഷണ വിരുന്നൊരുക്കാനാണു തീരുമാനം. തുടർ നീക്കങ്ങൾ എങ്ങിനെയാകണം എന്നതു സംബന്ധിച്ച കൂടിയാലോചനയും വിരുന്നിനു മുൻപായി നടക്കും.

മന്ത്രിസഭാ അഴിച്ചുപണി ചർച്ചകൾ ആരംഭിക്കാനും സാധ്യതയുണ്ട്. അധ്യക്ഷനായി തിരഞ്ഞെടുത്ത സിദ്ദുവിനും നാലു വർക്കിങ് പ്രസിഡന്റുമാർക്കും പിസിസി ആസ്ഥാനത്തു സ്വീകരണം നൽകി. മുൻ അധ്യക്ഷൻ സുനിൽ ജാഖർ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചാബ് കോൺഗ്രസിനെ ശക്തിപ്പെടുത്താനും നയിക്കാനും ചുമതലപ്പെടുത്തിയ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കു നന്ദി എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

അമരീന്ദറിനെ മാറ്റരുതെന്നാവശ്യപ്പെട്ട് പത്തോളം വരുന്ന കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡിന് കത്തയച്ചു. സിദ്ദുവിന്റെ നിയമനത്തിൽ ആർക്കും ബുദ്ധിമുട്ടുകളില്ലെന്ന് കോൺഗ്രസ് എംഎല്‍എ നിർമൽ സിങ് സുത്രാന പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം 100 ശതമാനം ശരിയാണ്. സിദ്ദുവിനെ അമരീന്ദര്‍  അഭിനന്ദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

English Summary: CM Amarinder Singh skips inviting Navjot Singh Sidhu for lunch event after his promotion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com