സാമ്പത്തിക പ്രതിസന്ധി; വയനാട്ടിൽ സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ്തു

pc-rajamani-suicide-wayanad
പി.സി.രാജാമണി
SHARE

അമ്പലവയല്‍ ∙ വയനാട് അമ്പലവയലിൽ സ്വകാര്യ ബസ് ഉടമയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി.രാജാമണി (48) യാണ് വിഷം അകത്തുചെന്നു മരിച്ചത്. വീടിനു സമീപത്തെ തോട്ടത്തിലായിരുന്നു മൃതദേഹം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടല്‍മാട്-ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ്. കോവിഡ് മൂലം ബസ് സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ.

English Summary: Private Bus Owner Suicide at Wayanad

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA