ADVERTISEMENT

തൂശൂർ∙ ഗുരുവായൂര്‍ ദേവസ്വത്തിന്റെ 27.5 ലക്ഷം രൂപ തിരിമറി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൂക്കോട് സ്വദേശി പി.ഐ. നന്ദകുമാര്‍ ആണ് അറസ്റ്റിലായത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ- ഗുരുവായൂർ ദേവസ്വത്തിനു പണം നിക്ഷേപമുള്ള ബാങ്കിലെ ക്ലർക്കാണു നന്ദകുമാർ. ഗുരുവായൂർ ദേവസ്വത്തിൽനിന്നു ബാങ്കിലേക്കു നിക്ഷേപിക്കാനുള്ള തുക സമാഹരിക്കാനുള്ള ചുമതല ഇയാൾക്കായിരുന്നു. എന്നാൽ ദേവസ്വത്തിനു നൽകുന്ന രസീത് അനുസരിച്ചുള്ള തുക ആയിരുന്നില്ല ഇയാൾ ബാങ്കിൽ അടച്ചത്. തിരിമറി നടത്തിയതായി ദേവസ്വം ഉദ്യോഗസ്ഥർക്കു ബോധ്യപ്പെട്ടതോടെ ഗുരുവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ തിരിമറി നടത്തിയത് ഇയാളാണെന്നു ബോധ്യമായതോടെയാണ് അറസ്റ്റ്. ഇയാൾ കുറ്റം സമ്മതിച്ചെന്നും സാമ്പത്തിക പ്രതിസന്ധിയാണു കൃത്യത്തിലേക്കു വഴിതെളിച്ചതെന്ന് ഇയാൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. പല സമയങ്ങളിലായാണ് ഇയാൾ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഗുരുവായൂർ ദേവസ്വം വിശദമായ പരിശോധന നടത്തുകയായിരുന്നു.

English Summary: Bank employee arrested for defalcating 27.5 lakhs from Guruvayoor dewasvom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com