പ്ലസ് ടൂ പരീക്ഷാഫലം അന്തിമമാക്കാനുള്ള തീയതി സിബിഎസ്ഇ 25 വരെ നീട്ടി

cbse-students-1248
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി∙ പ്ലസ് ടൂ പരീക്ഷാഫലം അന്തിമമാക്കാനുള്ള തീയതി സിബിഎസ്ഇ നീട്ടി. ജൂലൈ 22 നകം മാർക്കുകൾ അന്തിമമാക്കാനാണു സിബിഎസ്ഇ നേരത്തേ സ്കൂളുകളോടു നിർദേശിച്ചിരുന്നത്. ഇതു ജൂലൈ 25 വരെ നീട്ടി.

‘റിസൾട്ട് അന്തിമമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണു സ്കൂളുകൾ. എന്നാൽ സമയപരിധി അടുത്തു വരുന്നതോടെ അധ്യാപകരിൽ ചിലർ സമ്മർദത്തിന് അടിപ്പെട്ടിരുന്നു. ഇതു മൂലം ചില പിഴവുകൾ ഉണ്ടായി. ഇതു തിരുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സിബിഎസ്ഇക്കു ചിലർ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു–’ സ്കൂൾ പ്രിൻസിപ്പൽമാർക്കുള്ള കത്തിൽ സിബിഎസ്ഇ വ്യക്തമാക്കി. 

ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും സ്കൂളുകളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സിബിഎസ്ഇക്കു ധാരണയുണ്ടെന്നും അതിനാലാണു 3 ദിവസങ്ങൾ കൂടി അധികമായി നൽകുന്നതെന്നും കത്തിൽ പറയുന്നു. നിശ്ചിത സമയത്തു മോഡറേഷൻ പൂർത്തിയാക്കാനാകാത്ത സ്കൂളുകളുടെ റിസൾട്ട് പിന്നീടു പ്രഖ്യാപിക്കും.

English Summary: CBSE extends deadline for finalising class 12 result till July 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA