ചികിത്സാ പിഴവ് പരാതിപ്പെട്ടപ്പോൾ അനന്യയെ ആശുപത്രിക്കാർ മർദിച്ചു: പിതാവ് അലക്സ്

Ananyakumari Alex
അനന്യകുമാരി അലക്സ് (ചിത്രം: ഫെയ്സ്ബുക്)
SHARE

കൊച്ചി∙ ചികിത്സാ പിഴവു പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാർ മകനെ മർദിച്ചിരുന്നെന്നന്ന ഗുരുതര ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ പിതാവ് അലക്സ്. സർക്കാർ ആശുപത്രിയിൽ ലഭിക്കുന്ന പരിഗണന പോലും വലിയ തുക മുടക്കി ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽനിന്നു ലഭിച്ചില്ല. ഒന്നോ രണ്ടോ മരുന്നു നൽകി പറഞ്ഞയയ്ക്കാൻ ശ്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രി ജീവനക്കാർ കയ്യേറ്റം നടത്തിയത്. രണ്ടു പ്രാവശ്യം ദേഹത്തു കൈവച്ചെന്നു പറഞ്ഞിട്ടുണ്ട്.

ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അവൻ പറഞ്ഞത്. നമ്മൾ പാവപ്പെട്ടവരാണ്. നമ്മുടെ പുറകേ വരാൻ ആരുമില്ല എന്നു പറഞ്ഞപ്പോൾ എന്നെ ഇത്രയുമാക്കി, ആഗ്രഹത്തിനൊത്ത് ആവാൻ സാധിച്ചിട്ടില്ല, ജോലി ചെയ്യാൻ പറ്റുന്നില്ല എന്നെല്ലാം പറഞ്ഞു. ഒരുപാട് സമാധാനപ്പെടുത്തിയാണ് താൻ പോയതെന്നും പിതാവ് പ്രതികരിച്ചു.

അതേസമയം മർദിച്ചെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

English Summary: Hospital authorities beat Ananya for her complaint against medical negligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA