‘പെഗസസിന് പണമാരുടേത്? ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണം’

Subramanian Swamy (Photo by MONEY SHARMA / AFP)
സുബ്രഹ്മണ്യൻ സ്വാമി (ഫയൽ ചിത്രം) (Photo by MONEY SHARMA / AFP)
SHARE

ന്യൂഡൽഹി∙ പെഗസസ് ചാരവൃത്തി സംഭവത്തിൽ കേന്ദ്രത്തെ വിമർശിച്ച് വീണ്ടും സുബ്രഹ്മണ്യൻ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും എൻഎസ്ഒയുടെ പെഗസസ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്നു കണ്ടെത്തണമെന്നുമാണു സ്വാമിയുടെ ആവശ്യം.

പദ്ധതിക്ക് പണം നൽകിയത് ഉൾപ്പെടെ ആരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം രാവിലെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. പെഗസസ് വിഷയം പുറത്തുവന്നതുമുതൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നിരുന്നു

‘സംഭവത്തിൽ കൈകൾ ശുദ്ധമാക്കി കേന്ദ്രം രംഗത്തുവരണം. സാമ്പത്തിക കരാറുകൾക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗസസ്. അവരുടെ ഇന്ത്യൻ ദൗത്യത്തിന് പണം നൽകിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാൻ പറ്റാത്തത്. കേന്ദ്രസർക്കാരല്ലെങ്കിൽ പിന്നെയാര്. അതു ഇന്ത്യയിലെ ജനങ്ങളോടു പറയേണ്ട ബാധ്യത മോദി സർക്കാരിന്റേതാണ്’ – സ്വാമി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

English Summary: If we have nothing to hide, then Modi should write to Israeli PM and seek the truth, says Subramanian Swamy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA