ഇന്നലെ 42,015 പേർക്കുകൂടി കോവിഡ്; 3,998 മരണം, ടിപിആർ 30–ാം ദിനവും മൂന്നില്‍ താഴെ

Covishield vaccine | Amritsar | (Photo by NARINDER NANU / AFP)
അമൃത്സറിൽ നടക്കുന്ന വാക്സിനേഷൻ ക്യാംപിൽനിന്ന്. (Photo by NARINDER NANU / AFP)
SHARE

ന്യൂഡൽഹി∙ രാജ്യത്ത് 42,015 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറിൽ 3998 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര മരണനിരക്ക് പുതുക്കിയതോടെയാണ് സംഖ്യ ഇത്രയും ഉയര്‍ന്നത്. 3,509 മരണങ്ങളാണ് മഹാരാഷ്ട്ര പുതുതായി ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ 489 മരണങ്ങളാണ് ഉണ്ടായത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27% ആണ്. തുടർച്ചയായ 30 ദിവസമായി ടിപിആർ 3 ശതമാനത്തിനു താഴെ നിൽക്കുന്നത് ആശ്വാസകരമാണ്.

ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി. 36,977 പേർ കൂടി രോഗമുക്തരായതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,07,170 ആയി. ആകെ 4,18,480 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.36% ആണ്.

രാജ്യത്താകെ 41,54,72,455 പേർക്കു വാക്സീൻ നൽകി. വാക്സീന്റെ ലഭ്യതക്കുറവിനെത്തുടർന്ന് മുംബൈയിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലും സർക്കാർ ആശുപത്രികളിലും വാക്സിനേഷൻ ഇന്നു നടന്നില്ല. മുംബൈയിൽ വീടുകളിൽ എത്തിയുള്ള വാക്സിനേഷന് ഓഗസ്റ്റ് ഒന്നു മുതൽ തുടക്കമാകുമെന്ന് മഹാരാഷ്ട്ര സർക്കാരും ബിഎംസിയും കോടതിയെ അറിയിച്ചു. കിടപ്പുരോഗികൾ, വീൽ ചെയറിൽ മാത്രം സഞ്ചരിക്കുന്നവർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ, അംഗപരിമിതർ തുടങ്ങി 3505 പേര്‍ക്ക് വാക്സീൻ നൽകാനാണ് ഇത്തരമൊരു നീക്കം.

English Summary: India reports 42,015 new Covid-19 cases, 3,998 deaths in the last 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA