ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ ഭാര്യ

Swati Maliwal | Acid Attack Victim (Photo - @DCWDelhi / Twitter)
സ്വാതി മാലിവാൾ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി സന്ദർശിക്കുന്നു. (Photo - @DCWDelhi / Twitter)
SHARE

ന്യൂഡൽഹി∙ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് യുവതിയെക്കൊണ്ട് ബലമായി ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 25കാരി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മാലിവാൽ ഗ്വാളിയോറിലെ അധികൃതർക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും എഴുതി.

ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഗാർഹിക പീഡനം എന്ന കുറ്റം ചുമത്തി വളരെ ദുർബലമായാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണം എന്നത് ഒഴിവാക്കിയിരുന്നെങ്കിലും സ്വാതിയുടെ ഇടപെടലോടെ ശക്തമായ വകുപ്പുകൾ ചേർത്തതായി ഗ്വാളിയോർ പൊലീസ് അറിയിച്ചു. ആസിഡ് ആക്രമണം കൂടാതെ കൊലപാതക ശ്രമവും കുറ്റക്കാർക്കെതിരെ ചാർത്തിയിട്ടുണ്ട്. യുവതിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് ജൂലൈ 18നാണ് ഡൽഹിയിൽ എത്തിച്ചത്. ഡൽഹി വനിതാ കമ്മിഷന്റെ 181 എന്ന ഹെൽപ്‌ലൈനിൽ സഹോദരൻ പരാതിപ്പെട്ടതിനെത്തുടർന്നാണ് സ്വാതി മാലിവാൽ ഇടപെട്ടത്.

ആന്തരികാവയവങ്ങളെല്ലാം ഉരുകിയ നിലയിലാണ്. യുവതിക്ക് കഴിക്കാനോ കുടിക്കാനോ കഴിയില്ല. നിരന്തരം രക്തം ഛർദിക്കുന്നു. സബ് ഡിവിഷനൽ മജിസ്ട്രേറ്റിനു മുൻപാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു പിന്നാലെ മർദിച്ചെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. പിറ്റേന്ന് രാവിലെയാണ് യുവതിയെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചത്.

English Summary: MP woman forced to drink acid by husband fights for life in Delhi hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA