പെഗസസ് വിവാദം: ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി ഐടി സമിതി ചർച്ചയ്ക്കെടുക്കും

Shashi Tharoor
ശശി തരൂർ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ചു നൂറുകണക്കിനു വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം പാർലമെന്ററി ഐടി സമിതി ചർച്ച ചെയ്യും. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ സമിതി പെഗസസ് വിഷയം ജൂലൈ 28ന് പരിഗണിക്കുമെന്നാണു റിപ്പോർട്ട്.

‘ഇന്ത്യയിലെ പൗരന്മാരുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും’ സംബന്ധിച്ച വിഷയം പാർലമെന്ററി സമിതി ചർച്ച ചെയ്യുമെന്നാണ് ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്. ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. 2019ൽ വാട്സാപ്പിൽ പെഗസസ് നുഴഞ്ഞുകയറ്റമുണ്ടായെന്ന ആരോപണവും ഐടി സമിതിക്കു മുൻപിലെത്തിയിരുന്നു.

അതേസമയം, പെഗസസ് വിവാദം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നു ശശി തരൂര്‍ പ്രതികരിച്ചു. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയും. മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് പെഗസസ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം– തരൂർ പറഞ്ഞു.

English Summary: Shashi Tharoor-Led House Panel To Take Up Pegasus Scandal On July 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA