സിസിടിവി ദൃശ്യങ്ങൾ ചോദിച്ചില്ല; പൊലീസിന്റേത് ഒത്തുകളി: പരാതിക്കാരി

ak-saseendran-rape-case-allegation-1
എ.കെ.ശശീന്ദ്രൻ (ഇടത്), പരാതിക്കാരിയായ യുവതി (വലത്)
SHARE

കൊല്ലം∙ തന്റെ പരാതിയിൽ അന്വേഷണം നടത്താതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ആരോപണം ഉന്നയിച്ച യുവതി. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയന്റി’ലാണു പ്രതികരണം. 

30–ാം തീയതി സ്റ്റേഷനിൽ വരാൻ മാത്രമാണു പൊലീസ് പറഞ്ഞത്. കേസിൽ അന്വേഷണം നടക്കുകയാണ്. അതിനുശേഷം വിളിക്കാമെന്നായിരുന്നു പൊലീസിന്റെ മറുപടി. സിസിടിവി ദൃശ്യത്തെക്കുറിച്ച് പൊലീസ് ചോദിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനു വീഴ്ച പറ്റിയിട്ടില്ലെന്നാണ് എൻസിപിയുടെ അന്വേഷണ റിപ്പോർട്ട്. എൻസിപി നേതാവിനെതിരായ യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതിക്കെതിരെ നടത്തിയ വാട്സാപ് പ്രചാരണമാണു പ്രകോപനത്തിനു കാരണം. വാട്സാപ് പ്രചാരണത്തിൽ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് അപാകത ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ സംസ്ഥാന അധ്യക്ഷനു കൈമാറും.

English Summary: Police trying to save NCP leader, alleges victim 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA